ഭന്‍വരി ദേവിയെ അറിയുമെന്ന് മദെര്‍നോ മൊഴി നല്‍കി

36കാരിയുമായി തനിക്ക് അടുത്തബന്ധമാണുണ്ടായിരുന്നുവെന്ന് സമ്മതിച്ചതിനാല്‍ മദെര്‍നോയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കേസ് അന്വേഷണം കൂടുതല്‍ സുഗമമായി മുന്നോട്ടുപോവാന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഒരു പോലിസ് ഉദ്യോഗസ്ഥന്റെ സേവനം അത്യാവശ്യമാണെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാറിനാണ് അപേക്ഷ കൊടുക്കേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മദെര്‍നോയെ ആറുമണിക്കൂറോളം ചോദ്യം ചെയ്തതില്‍ നിന്നും ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് അന്വേഷണ ഏജന്‍സിക്കു ലഭിച്ചിട്ടുള്ളത്. ഭന്‍വരി ദേവിയുമായി കൂടിക്കാഴ്ച നടന്ന തിയ്യതികള്‍, ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ പോലിസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ജാലിവാഡ ഗ്രാമത്തിലെ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ഭന്‍വരി ദേവിയെന്ന മിഡ്‌ഫൈവും മന്ത്രിയും കൂടി കെട്ടിപ്പിടിച്ചുനില്‍ക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതാണ് തുടക്കം. ദിവസങ്ങള്‍ക്കുള്ളില്‍ നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതോടെ സംശയത്തിന്റെ നിഴല്‍ സ്വാഭാവികമായും മന്ത്രിയിലേക്ക് നീളുകയായിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശംപ്രകാരം ഭാര്യയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭന്‍വരി ദേവിയുടെ ഭര്‍ത്താവ് അമര്‍ചന്ദ് പോലിസില്‍ പരാതി നല്‍കിയിരുന്നു.
ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചതിനെ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പക്ഷേ, അന്വേഷണം ആരംഭിച്ചിട്ടും രാജിവെയ്ക്കാന്‍ തയ്യാറാവാതിരുന്ന ജലവിഭവമന്ത്രിയെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍ നിന്നു നീക്കം ചെയ്തു.
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ശഹാബൂദ്ദീനെ സിബിഐ സംഘം കഴിഞ്ഞമാസം പിടികൂടിയിരുന്നു. എന്നാല്‍ ശഹാബുദ്ദീനുമായി യാതൊരു ബന്ധവുമില്ലെന്ന മൊഴിയാണ് മദെര്‍നോ സിബിഐക്ക് നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications