Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയുണ്ട: രാഹുലിന്റെ സഹായി പിടിയില്‍

Bullets
അഗര്‍ത്തല: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനില്‍ ധന്‍ടോരി വെടിയുണ്ടകള്‍ കൈവശം വച്ചതിനു പിടിയിലായി. അഗര്‍ത്തല വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. രാഹുലിന്റെ ത്രിപുരയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെയാണു ധന്‍ടോരിയുടെ ബാഗില്‍ നിന്നു തിരകള്‍ കണ്ടെത്തിയത്. രാഹുലിന്റെ പരിപാടിയുടെ ഭാഗമായുളള തയാറെടുപ്പുകള്‍ക്ക് ഒരാഴ്ച മുന്‍പാണു ധന്‍ടോരിയെത്തിയത്. തയാറെടുപ്പുകള്‍ക്കു ശേഷം മടങ്ങാനെത്തിയപ്പോഴാണു സംഭവം. വെടിയുണ്ടകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ധന്‍ടോരിയെ ചോദ്യം ചെയ്തു.

ഹരിയാന നിയമസഭാംഗം കൂടിയായ ധന്‍ടോരിയെ സിഐഎസ്എഫ് പൊലീസിനു കൈമാറാതെ വിട്ടയച്ചു. സംഭവത്തെ തുടര്‍ന്നു സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്നായിരുന്നു ധന്‍ടോരിയുടെ മോചനം. സിഎസ്എഫ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+