Get Updates
Get notified of breaking news, exclusive insights, and must-see stories!

തത്കാല്‍ ടിക്കറ്റുകള്‍ ഇനി 24 മണിക്കൂര്‍ മുമ്പ്

Railway
ദില്ലി: തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതികളില്‍ റയില്‍വേ മാറ്റം വരുത്തുന്നു. പെട്ടെന്ന് യാത്ര ചെയ്യേണ്ടി വരുന്നവരെ ഉദ്ദേശിച്ചുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചു.

നിലവില്‍ യാത്രയുടെ രണ്ടു ദിവസം മുമ്പ് തത്കാല്‍ ടിക്കറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. അത് 24 മണിക്കൂര്‍ മുമ്പാക്കി ചുരുക്കി. അതുപോലെ രാവിലെ എട്ടുമുതല്‍ പത്തുവരെ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മണിക്കൂറോളം മുമ്പെ റയില്‍വേ സ്റ്റേഷനുകളിലെത്തി വരിനില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് സമയത്തില്‍ നിയന്ത്രണം വെച്ചിരിക്കുന്നത്. നേരത്തെ എട്ടുമണിക്ക് തത്കാല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയാലുടന്‍ ട്രാവല്‍ ഏജന്‍സികളും റയില്‍വേ സ്‌റ്റേഷനിലെത്താത്തവരും ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

റയില്‍വേ സ്‌റ്റേഷനുകളില്‍ തത്കാല്‍ ടിക്കറ്റ് സംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ കൗണ്ടറുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും. തത്കാല്‍ ടിക്കറ്റുകള്‍ നഷ്ടമായാല്‍ പകരം ടിക്കറ്റുകള്‍ ഇനി മുതല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വെറുതെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും ഇനി കുടുങ്ങും. തത്കാല്‍ റിസര്‍വേഷനിലൂടെ ലഭിച്ച ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഇനി പണം തിരിച്ചുകിട്ടില്ല. പുതിയ പരിഷ്‌കാരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ നടപ്പിലാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+