വാളകം കേസ് സിബിഐയ്ക്ക് വേണ്ട

സാധാരണ നിലയില്‍ കൊലപാതക കേസുകളോ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളോ മാത്രമാണ് സിബിഐ അന്വേഷിയ്ക്കുക. എന്നാല്‍ വാളകം സംഭവം ഇതില്‍ രണ്ടിലും പെടുന്നില്ല. ഇത്തരം നിസ്സാര കേസുകള്‍ അന്വേഷിക്കുകയല്ല സിബിഐയുടെ പണിയെന്ന് ഒരു ഉന്നത സിബിഐ ഉദ്യോഗസ്ഥന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ കൂടി താത്പര്യം പരിഗണിച്ച് കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിയ്ക്കുകയായിരുന്നു.
പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാര്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിയത്. അധ്യാപകന്റെ മൊഴികളില്‍ പലതും കള്ളമാണെന്ന് തെളിഞ്ഞതും കേസിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു.












Click it and Unblock the Notifications