റോഡിലെ താലികെട്ട്: അനുനനയത്തിന് പാര്‍ട്ടി

കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്‌റ്റേറ്റ് സോത്തുപാറ ഡിവിഷനിലെ താമസക്കാരന്‍ മുത്തുപ്പാണ്ടിയാണ് നല്ലതണ്ണി തടയാര്‍ സ്വദേശി മഹാലക്ഷ്മിയെ റോഡില്‍ വച്ച് താലികെട്ടിയത്.
താലികെട്ട് വിവരം അറിഞ്ഞ വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി സിപിഐ നേതാക്കളേയും വരന്റെ വീട്ടുകാര്‍ സിപിഎം നേതാക്കളേയും സമീപിച്ചിരുന്നു. തുടര്‍ന്ന് പ്രശ്‌നം പാര്‍ട്ടി ഏറ്റെടുക്കുകയും ഇരുവീട്ടുകാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരുവരുടേയും വിവാഹം നടത്തി കൊടുക്കാന്‍ ഇരുവീട്ടുകാരും തീരുമാനിയ്ക്കുകയായിരുന്നു.
മൂന്നാറില്‍ റിസോര്‍ട്ട് ജീവനക്കാരനായ മുത്തുപ്പാണ്ടിയും ടൗണിലെ തുണിക്കടയിലെ സെയില്‍സ് ഗേളായ മഹാലക്ഷ്മിയും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടേയും ബന്ധുക്കള്‍ വിവാഹത്തിന് എതിരായിരുന്നു.












Click it and Unblock the Notifications