• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗണേഷിന്റെ പ്രയോഗം ശരിയായില്ലെന്ന് പിള്ള

  • By Nisha Bose

തിരുവനന്തപുരം: തന്റെ മകന്‍ ഗണേഷ് കുമാര്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദനെതിരെ നടത്തിയ പ്രയോഗം ശരിയായില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. വിഎസ് നടത്തുന്ന് പ്രയോഗങ്ങള്‍ക്ക് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടതില്ല. പക ആര്‍ക്കും നന്നല്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിള്ള പറഞ്ഞു.

താന്‍ ജയില്‍ മോചിതനായത് ശിക്ഷ ഇളവ് ചെയ്തിട്ടല്ല. തന്റെ ജയില്‍ വാസത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തനിയ്്ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന രീതിയില്‍ വന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. വാളകത്തെ അധ്യാപകനും ബന്ധുക്കള്‍ക്കും താന്‍ ജോലി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുമായി പ്രശ്‌നമൊന്നുമില്ലെന്നും ബാലകൃഷ്ണപിള്ള അറിയിച്ചു.

നവംബര്‍ ഒന്നിനാണ് ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായത്. ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം ഫെബ്രുവരി 18നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയത്്‌

English summary
R Balakrishna Pillai said that UDF Government didn't give him any concession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more