ഇരട്ടപ്പദവി: രാജിയ്ക്ക് തയ്യാറാണെന്ന് വിഎസ്

ഇരട്ടപ്പദവിയുടെ പദവിയില്‍ പ്രതിപക്ഷ നേതാവ് വരില്ലെന്നാണ് തന്റെ അഭിപ്രായം. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുമ്പ് പ്രതിപക്ഷ നേതാവായിരുന്നതാണ്. അപ്പോള്‍ ഒരു വിവാദവുമുണ്ടായില്ല. യുപിഎ അധ്യക്ഷയായിരിക്കുമ്പോള്‍ സോണിയാ ഗാന്ധി രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കാര്യവും വിഎസ് ചൂണ്ടിക്കാട്ടി.
ഇരട്ടപ്പദവി സംബന്ധിച്ച ഓര്‍ഡിനന്‍സ് സഭയിലെത്തിയാല്‍ എതിര്‍ക്കുമെന്ന് വിഎസ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജിനെ സംരക്ഷിയ്ക്കാന്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിലേയ്ക്ക് തന്നെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നാണ് വിഎസിന്റെ നിലപാട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താനും മുന്‍പ് രണ്ടു തവണ പ്രതിപക്ഷ നേതാവായിരുന്നിട്ടുള്ളയാളാണ്. അപ്പോഴൊന്നും തന്റെ പദവി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സംരക്ഷിച്ചിട്ടില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications