കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക്+ഗൂഗിള്‍പ്ലസ്=ക്രോസ് റൈഡര്‍

Google Oneindia Malayalam News

Crossrider
ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസ് അതിവേഗം വളരുകയാണ്. ഇത്രയും കാലം ഉപയോഗിച്ചുവന്ന ഫേസ്ബുക്കിനെ കൈവിടാനും മടി. ഗൂഗിള്‍ പ്ലസിലാണെങ്കില്‍ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. പലരും ഇത്തരമൊരു ധര്‍മസങ്കടത്തിലാണ്. ഇനി എല്ലാത്തിലും കൊണ്ടു പോയി പോസ്റ്റ് ചെയ്യുകയെന്നത് ഏറെ പ്രയാസമുള്ള കാര്യവും.

ഫേസ്ബുക്കും ട്വിറ്ററും സമന്വയിച്ചുകൊണ്ട് പല പോസ്റ്റ് അപ്‌ലോഡിങ് സംവിധാനങ്ങളും നിലവിലുണ്ട്. അതില്‍ ഏറ്റവും മികച്ച ഒന്നാണ് ഹൂട്ട്‌സ്യൂട്ട്. ഫേസ്ബുക്കിനെയും ഗൂഗിള്‍പ്ലസിനെയും ഒന്നിപ്പിക്കാനുള്ള സംവിധാനമാണ് ക്രോസ് റൈഡര്‍. തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന അപ്ലിക്കേഷനാണിത്.

ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫേസ്ബുക്ക് എക്കൗണ്ടുകള്‍ ഗുഗിള്‍ പ്ലസിനുള്ളില്‍ തുറക്കാന്‍ സാധിക്കും. ഫേസ്ബുക്കിന്റെ മുഴുവന്‍ ഫങ്ഷനുകളും ലഭിക്കില്ലെങ്കിലും ഗൂഗിള്‍പ്ലസ് മാത്രം തുറന്നാല്‍ കാര്യങ്ങളെല്ലാം നടക്കും. ഫയര്‍ഫോക്‌സ്, ക്രോം എന്നീ ബ്രൗസറുകളെല്ലാം ഈ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സംഗതി ഏറെ എളുപ്പമാണ്. ഗൂഗിള്‍ വെബ്‌സ്റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരത്തെ സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചെറിയ സാങ്കേതിക തകരാറ് മൂലം ഇപ്പോള്‍ ലഭ്യമല്ല. ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ഡെവലപ്പേഴ്‌സ് ഉറപ്പുനല്‍കുന്നുണ്ട്.

English summary
A new extension called “Google+Facebook” lets you access your Facebook account within Google+. The add on doesn’t provide all the functionality of Facebook, but it does let you view your news feed and update your FB status. It’s free to download and works with Firefox and Chrome.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X