കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ഗോവിന്ദ് ഖുരാന അന്തരിച്ചു

Google Oneindia Malayalam News

ദില്ലി: നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജന്‍ ഹര്‍ഗോവിന്ദ് സിങ് ഖുരാന(89) അന്തരിച്ചു. അമേരിക്കയിലെ മെസാച്ചുസിലായിരുന്നു അന്ത്യം. 1968ലാണ് ഖുരാനയ്ക്കു വൈദ്യശാസ്ത്രത്തിനുളള നോബല്‍ സമ്മാനം ലഭിച്ചത്. കൃത്രിമ ജീനുകളെ വികസിപ്പിച്ചെടുത്ത പരീക്ഷണത്തിനാണ് പുരസ്‌കാരം ലഭിച്ചത. അമേരിക്കന്‍ പൗരനായിരുന്നു.

1922ല്‍ ഇപ്പോള്‍ പാകിസ്താനിലുളള റായ്പൂരിലാണ് ജനിച്ചത്. മുള്‍ത്താനിലെ ഡിഎവി സ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ലാഹോറിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി.

യൂനിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളില്‍ നിന്നു പിച്ചഡി നേടിയതിനുശേഷം ഉപരിപഠനത്തിനായി സൂറിച്ചിലെത്തി. തുടര്‍ന്ന് വിവിധ സര്‍വകലാശാലകളില്‍ ജോലിചെയ്തതിനുശേഷം മെസാച്ചുസെറ്റ്‌സ് ഇന്‍സറ്റിറ്റിയൂട്ടിലെത്തി. 2007 വരെ അവിടെ പ്രവര്‍ത്തിച്ചു.

എസ്താര്‍ എലിസബത്ത് സിബഌറെയാണ് വിവാഹം കഴിച്ചത്. മക്കള്‍: ജൂലിയ എലിസബത്ത്, എമിലി ആന്‍, ഡാവ റോയ്.

English summary
India-born Har Gobind Khorana(89), winner of the 1968 Nobel Prize in Physiology or Medicine, died of natural causes in Concord, Massachusetts, USA on Wednesday, November 10 morning, Emily Finn of MIT News Office reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X