കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐറിഷ് കോടീശ്വരന്‍ പൊളിഞ്ഞു പാളീസായി

  • By Ajith Babu
Google Oneindia Malayalam News

Irish tycoon Sean Quinn declares bankruptcy
ബെല്‍ഫാസ്റ്റ്: അയര്‍ലന്റിലെ ഏറ്റവും വലിയ ധനികനായിരുന്ന സീന്‍ ക്വിന്‍ ഇനി പാപ്പര്‍ പട്ടികയില്‍. പണത്തിന്റെ പിന്‍ബലത്തില്‍ എല്ലാം സ്വന്തമാക്കിയ സീന്‍ ക്വിന്‍ ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണെന്ന് ചുരുക്കം.

അടുത്തിടെ തകര്‍ന്ന ആഗ്ലോ ഐറീഷ് ബാങ്കില്‍ നാല് ബില്യണ്‍ യൂറോ (5.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചതാണ് 64 കാരനായ ക്വിന് വിനയായത്. ബാങ്ക് പൊളിഞ്ഞതോടെ സീനിന്റെ സാമ്രാജ്യവും തകരുകയായിരുന്നു.

1973 മുതല്‍ ഫെര്‍മനാഗ് കേന്ദ്രീകരിച്ച് സെല്‍ടിക് ടൈഗര്‍ പ്രൊപ്പര്‍ട്ടി എന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുയര്‍ത്തിയ ക്വിന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വയം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ക്വിന്റെ ആവശ്യം അംഗീകരിച്ചു.

യാതൊരു വരുമാനവുമില്ലാത്ത തന്റെ പക്കല്‍ 50000 പൗണ്ടിന്റെ വസ്തുവകകള്‍ മാത്രമാണുള്ളതെന്ന് കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ ക്വിന്‍ വ്യക്തമാക്കിയിരുന്നു. സ്വന്തമായി ഒരു വീട് പോലും ഈ പഴയ കുബേരന് സ്വന്തമായില്ലത്രേ.

2008 ലാണ് സണ്‍ഡേ ടൈംസ് പുറത്തിറക്കിയ അയര്‍ലന്റിലെ സമ്പന്നരുടെ പട്ടികയില്‍ 3.73 ബില്യണ്‍ പൗണ്ട് (4.7 ബില്യണ്‍ യൂറോ) സാമ്പാദ്യവുമായി ക്വിന്‍ ഒന്നാമതെത്തിയിരുന്നു. അവിടെ നിന്ന് മൂന്ന് വര്‍ഷം കൊണ്ടാണ് മാളിക മുകളിലേറിയ കോടീശ്വരന്റെ തോളില്‍ മാറാപ്പ് തൂങ്ങുന്നത്.

English summary
A tycoon once thought to be Ireland's richest man has filed for bankruptcy, ending a two-year descent into financial ruin sparked by the entrepreneur's high-risk gambles during the economic crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X