പെട്രോളിന് 80 പൈസ കുറഞ്ഞേക്കും

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും രൂപയുടെ വിലയിലുണ്ടായിരുന്ന ചാഞ്ചാട്ടം ഇല്ലാതായതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കരുത്തുപകരും. നവംബര്‍ 16 മുതല്‍ വിലകുറയ്ക്കാനാണ് സാധ്യതയെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സിങ്കപ്പൂര്‍ ബള്‍ക്ക് മാര്‍ക്കറ്റില്‍ എണ്ണ വില കഴിഞ്ഞ മാസത്തേക്കാള്‍ 10 ഡോളറോളം കുറവാണ്. ദുബൈ ക്രൂഡ് വിലയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളില്‍ രൂപയൂടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായില്ലെങ്കില്‍ വിലക്കുറവ് പ്രഖ്യാപിക്കാനാണ് പരിപാടി.
എണ്ണ കമ്പനികള്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ യുപിഎ സര്‍ക്കാറിന് ഏറെ അനുകൂലമാവും. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സഭാ സമ്മേളനത്തില്‍ ആഞ്ഞടിക്കാന്‍ കാത്തിരിക്കുകയാണ്.












Click it and Unblock the Notifications