മലയാളി വിദ്യാര്‍ഥിനിയുടെ വസ്ത്രം വലിച്ചുകീറി

കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയുടെ വസ്ത്രമാണ് പ്രിന്‍സിപ്പല്‍ വലിച്ചു കീറിയത്. മൂന്ന് ദിവസത്തെ അവധിയ്്ക്ക് ശേഷം മടങ്ങി വന്ന വിദ്യാര്‍ഥിനിയുടെ യൂണിഫോമില്‍ കറയുണ്ടെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ വസ്ത്രം വലിച്ചു കീറിയത്. തുടര്‍ന്ന് മലയാളിയാണോ എന്ന് ചോദിച്ച് ആക്ഷേപിയ്ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്തി ഒരു അന്വേഷണം നടത്തണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. സ്ഥാപന അധികൃതര്‍ ഇതിന് തയ്യാറാവുന്നത് വരെ സമരം ചെയ്യുമെന്ന തീരുമാനത്തിലാണ് ഇവര്‍. മുന്‍ മന്ത്രി പികെ ശ്രീമതി ഇവരുടെ സമര സ്ഥലത്ത് സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications