• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടാഴ്ചക്കുള്ളില്‍ അഞ്ചാമത്തെ കര്‍ഷക ആത്മഹത്യ

  • By Ajith Babu

മാനന്തവാടി: കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ സ്വദേശി പോത്തുകെട്ടി വടക്കുംതുരത്തേല്‍ പൈലിയാണ് (67) കടബാധ്യത മൂലം ജീവനൊടുക്കിയത്. കൃഷിനാശം സംഭവിച്ചതിനെ തുടര്‍ന്ന് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രണ്ടരലക്ഷം രൂപയുടെ കടം ബാങ്കില്‍ നിന്ന് മറ്റുമായി പൈലി എടുത്തിരുന്നുവെന്നും ഇത്തവണ കൃഷി മോശമായത് ആത്മഹത്യ ചെയ്യാന്‍ കാരണമായി എന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരിയാണ് ഭാര്യ. ഒരു മാസത്തിനകം കടബാധ്യതമൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കര്‍ഷകനാണ് പൈലി.

രണ്ടാഴ്ചയ്ക്കിടെ വയനാട്ടില്‍ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്. കോട്ടയത്തും തൃശൂരും കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതേസമയം മുഴുവന്‍ ആത്മഹത്യകളും കര്‍ഷക ആത്മഹത്യയുടെ പട്ടികയിലാക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വയനാട്ടില്‍ ശനിയാഴ്ചയും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എല്ലാ മരണവും കര്‍ഷക ആത്മഹത്യയാണെന്നു പറയാനാവില്ല. ഔദ്യോഗിക റിപ്പോര്‍ട്ടു വന്നശേഷം പറയാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

English summary
One more farmer committed suicide in Wayanad due to debt crisis. The dead has been identified as Paili (65) hailing from Vadakkumthuruthel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more