നടിയ്‌ക്കൊപ്പമുണ്ടായിരുന്നത് ഉന്നതനേതാവ്?

സംഭവം നടക്കുമ്പോള്‍ ഇടുക്കി എംഎല്‍എമാരെല്ലാം റവന്യൂ മന്ത്രി ഉണ്ടായിരുന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇതോടെയാണ് സീരിയല്‍ നടിയ്‌ക്കൊപ്പമുണ്ടായിരുന്നത് ഇടുക്കി എംഎല്‍എ ആയിരുന്നില്ലെന്ന് വ്യക്തമായത്. എന്നാല്‍ ഉന്നത രാഷ്ട്രീയ നേതാവിനെ കൂടാതെ കാറില്‍ കൊല്ലം ജില്ലയിലെ ഒരു എംഎല്‍എയും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാറില്‍ നേതാക്കള്‍ക്കൊപ്പം രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്.
നവംബര്‍ 8 ചൊവ്വാഴ്ചയാണ് സീരിയല്‍ നടിമാരും രാഷ്ട്രീയ നേതാക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഒറ്റയ്ക്കല്‍ സ്‌കൂളിന് സമീപമുള്ള അമ്പലത്തിലെ കാണിക്കവഞ്ചിയിലേയ്ക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറുകയായിരുന്നു. കാണിക്കവഞ്ചി പൂര്‍ണ്ണമായി തകരുകയും ചെയ്തു.
ഇത് പുനര്‍നിര്‍മ്മിയ്ക്കാന്‍ കേവലം ആയിരം രൂപ മതിയെന്നിരിക്കെ കാറിലുണ്ടായിരുന്നവര്‍ 25,000 രൂപ നല്‍കി വേഗം സ്ഥലം വിടുകയായിരുന്നു. കൂടാതെ അപകടത്തില്‍ പരിക്കേറ്റ സ്ത്രീകളിലൊരാള്‍ കൊട്ടാരക്കരയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും സംഭവം പുറത്തായതോടെ പെട്ടന്ന് സ്ഥലം വിട്ടു. ഇതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications