അഴിമതിക്കാരോടും പെണ്‍വാണിഭക്കാരോടും വൈരാഗ്യം:വിഎസ്

തന്നോട് വി.എസിന് പകയാണെന്ന ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു വി.എസ്. ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസില്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ശിക്ഷാ വിധി സംബന്ധിച്ച് സുപ്രീം കോടതി പുറത്തിറക്കിയ ബുള്ളറ്റിനില്‍ അഴിമതിക്കേസിലാണ് ശിക്ഷ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
അഴിമതിക്കേസിലാണ് ശിക്ഷിച്ചതെന്ന് പറയാന്‍ ആദ്യം വിസമ്മതിച്ച മുഖ്യമന്ത്രി തന്നെ ഇക്കാര്യം പിന്നീട് നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ട്. കീഴ്‌കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ താന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍, ഇടമലയാര്‍ പദ്ധതിയില്‍ 2.35 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്.
ഹൈക്കോടതിയുടെ വിധിയെ വിമര്‍ശിക്കുകയും കേസിന്റെ പഴക്കം കണക്കിലെടുത്ത് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയുമായിരുന്നു. ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ അനുഭവിക്കേണ്ട ബാലകൃഷ്ണപിള്ളയെ സര്‍ക്കാര്‍ 69 ദിവസത്തെ ജയില്‍വാസത്തിനു ശേഷം പരോളും പരോളിനു പുറമേ പരോളും നല്‍കി അവസാനം വിട്ടയച്ചുവെന്നും വി.എസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications