കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിക്കെതിരായ സമരം നിര്‍ത്തണം:ചാണ്ടി

  • By Nisha Bose
Google Oneindia Malayalam News

Oommen Chandy
കൊച്ചി: കോടതിയ്‌ക്കെതിരായ സമരത്തില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപ്പീല്‍ സാധ്യതയുള്ള കേസിന്റെ പേരില്‍ സമരത്തിനിറങ്ങുന്നത് ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തും. അതുകൊണ്ട് ഹൈക്കോടതിയ്ക്ക് മുന്‍പില്‍ തിങ്കളാഴ്ച നടത്താനിരിയ്ക്കുന്ന സമരം ഉപേക്ഷിയ്ക്കണം. ഹൈക്കോടതിയ്‌ക്കെതിരെ ഒരു പാര്‍ട്ടി സമരം നടത്തുന്നത് ഇതാദ്യമായാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇരട്ടപ്പദവി വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ പറ്റിയും ചാണ്ടി പ്രതികരിച്ചു. കൂടുതല്‍ കരുതലിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. വിഎസിന് ആവശ്യമില്ലെങ്കില്‍ നിയമം തന്റെ പേരില്‍ കൊണ്ടുവന്നോട്ടെയെന്നും ചാണ്ടി പറഞ്ഞു.

പിസി ജോര്‍ജിനെ സംരക്ഷിയ്ക്കാന്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിലേയ്ക്ക് തന്നെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നായിരുന്നു വിഎസിന്റെ നിലപാട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താനും മുന്‍പ് രണ്ടു തവണ പ്രതിപക്ഷ നേതാവായിരുന്നിട്ടുള്ളയാളാണ്. അപ്പോഴൊന്നും തന്റെ പദവി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സംരക്ഷിച്ചിട്ടില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Chief Minister Oommen Chandy requested the oppostion leaders to stop protest against Highcourt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X