മൈലാഞ്ചിയിട്ടതിന് കൈ അടിച്ചുപൊട്ടിച്ചു
അമ്പലപ്പുഴ: മൈലാഞ്ചിയിട്ട് ക്‌ളാസിലെത്തിയതിന്റെ പേരില്‍ ആറാംക്‌ളാസ് വിദ്യാര്‍ത്ഥിനിയുടെ കൈ ചൂരല്‍വടികൊണ്ട് അടിച്ചുപൊട്ടിച്ച അദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് നിവാസികളായ റാഫി-ഷെമി ദമ്പതികളുടെ മകള്‍ റാഫിയത്ത് അദബിയയാണ് അദ്ധ്യാപികയുടെ ക്രൂരതയ്ക്ക് ഇരയായത്. നീര്‍ക്കുന്നം അല്‍-ഹുദാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റാഫിയത്ത് പെരുന്നാള്‍ ദിനത്തില്‍ കൈയില്‍ മൈലാഞ്ചിയിട്ടിരുന്നു. ഇതില്‍ ക്ഷുഭിതയായാണ് അധ്യാപക കുട്ടിയെ ക്രൂരമായി ദേഹോദ്രപവമേല്‍പ്പിച്ചത്.
മൈലാഞ്ചിയിട്ടുകൊണ്ട് ക്‌ളാസില്‍ വരരുതെന്ന് താന്‍ പറഞ്ഞിട്ടുള്ളതല്ലേ എന്നുചോദിച്ചുകൊണ്ട് അദ്ധ്യാപിക കുട്ടിയുടെ ഇടതുകൈപ്പത്തിയുടെ പിന്‍ഭാഗത്ത് ചൂരല്‍ വടികൊണ്ട് അടിക്കുകയായിരുന്നു. കൈ ചതഞ്ഞതിനെതുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സതേടി.
ശിക്ഷ കടുത്തുപോയിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്തതെന്ന് മാനേജുമെന്റ് പ്രതിനിധികള്‍ അറിയിച്ചു.


Click it and Unblock the Notifications