Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയറ്ററുകള്‍ ഉപരോധിയ്ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

Fim strike
കൊല്ലം: ചലച്ചിത്രരംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയ തിയറ്ററര്‍ ഉടമകളുടെ സമരത്തെ രാഷ്ട്രീയമായി നേരിടാന്‍ നീക്കം. സംസ്ഥാനത്ത് മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത തിയേറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.

മലയാളം ഒന്നാംഭാഷയാക്കണമെന്നും മലയാളത്തിന് ക്ലാസിക് പദവി നല്‍കണമെന്നും മുറവിളി ഉയരുന്ന കാലത്ത് മാതൃഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്യഭാഷാ സിനിമാ ലോബിക്ക് വേണ്ടിയാണ് ഈ ബഹിഷ്‌കരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബഹിഷ്‌കരണത്തിന് സംഘടന ചൂണ്ടിക്കാട്ടുന്ന വാദങ്ങള്‍ ന്യായീകരിക്കാവുന്നതല്ല. സംസ്ഥാനത്ത് പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് 70 തിയേറ്റുകളില്‍ മാത്രമാണ്. ഇതിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

തിയറ്റര്‍ ഉടമകളുടെ സംഘടനയും സിനിമാ മന്ത്രി ഗണേഷ് കുമാറും ഏറെക്കാലമായി തുടരുന്ന ശീതസമരമാണ് ഇപ്പോള്‍ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഇതിന് പിന്നാലെ വിതരണക്കാരും നിര്‍മാതാക്കളും സമരം പ്രഖ്യാപിച്ചതോടെ മലയാള ചലച്ചിത്രരംഗം പൂര്‍ണമായി സ്തംഭിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+