Get Updates
Get notified of breaking news, exclusive insights, and must-see stories!

മെക്‌സിക്കന്‍ മന്ത്രി അപകടത്തില്‍ മരിച്ചു

Blake
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ ആഭ്യന്തരമന്ത്രി ഫ്രാന്‍സിസ്‌കോ ബ്ലേക് ഉള്‍പ്പെടെ എട്ടുപേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സഹമന്ത്രി ഫെലിപ് സമോറ, സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ജനറല്‍ ഡയറക്ടര്‍ ജോസ് ആല്‍ഫ്രെഡോ, മൂന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, പൈലറ്റ് എന്നിവരാണ് മരിച്ചത്.

മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മൊറെലോസ് പ്രവിശ്യാ അതിര്‍ത്തിയിലാണ് ശവശരീരങ്ങള്‍ കണ്ടെത്തിയത്. ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു ബ്‌ളേക്.

ഫെലിപ് കാള്‍ഡെറോണ്‍ മന്ത്രിസഭയില്‍ ആകാശ അപകടത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആഭ്യന്തരമന്ത്രിയാണ് ബഌക്. 2008ല്‍ ജുവാന്‍ കാമിലോ മൊറിഞ്ഞോ ചെറുവിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്.

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണം. എങ്കിലും ഏതെങ്കിലും രീതിയിലുള്ള ആക്രമണ സാധ്യതയുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് പ്രസിഡന്റ് കാള്‍ഡെറോണ്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+