വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വെറ്റ്ഹൗസിന് സമീപമുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. വെറ്റ്ഹൗസിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു കാറില്‍ നിന്ന് ഒരു എകെ 47 തോക്ക് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് വൈറ്റ്ഹൗസ് പരിസരത്ത് കനത്ത പൊലീസ് കാവലേര്‍പ്പെടുത്തി. കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിലെ പതിനാറാം തെരുവില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാര്‍ തങ്ങള്‍ വെടിയൊച്ച കേട്ടതായി പറഞ്ഞു. ഇതിന് ശേഷം രണ്ട് വാഹനങ്ങള്‍ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോയതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ്. ഹവായില്‍ നടക്കുന്ന എപിഇസി ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് ഒബാമ.