കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ കുര്‍ദുകള്‍ യാത്രാബോട്ട് റാഞ്ചി

Google Oneindia Malayalam News

Kur
അങ്കാറ: തുര്‍ക്കിയിലെ ഗോല്‍കുക്കില്‍ നിന്നും ഇസ്മിതിലേക്ക് പോവുകയായിരുന്ന യാത്രാബോട്ട് നിരോധിക്കപ്പെട്ട കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ പെട്ട സംഘം റാഞ്ചി. ബോട്ടില്‍ 20 ഓളം യാത്രക്കാരുണ്ട്.

റാഞ്ചികള്‍ എത്രപേരുണ്ടെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കര്‍തെപെ എന്ന പേരുള്ള ബോട്ടിനെ മൂന്ന് സൈനിക ബോട്ടുകള്‍ പിന്തുടരുന്നുണ്ട്. കപ്പല്‍ പിടിച്ചെടുത്ത ഉടനെ ക്യാപ്റ്റനോട് വിവരം തുര്‍ക്കി ടിവിയെ അറിയിക്കാന്‍ സംഘം ആവശ്യപ്പെടുകയായിരുന്നു. ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം നടത്തിയാല്‍ ബോട്ട് കത്തിക്കുമെന്ന് സംഘം ഭീഷണി മുഴക്കിയിട്ടുണ്ട്.

തുര്‍ക്കിയിലെ കുര്‍ദുകളുടെ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വരികയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. പികെകെയും ഗവണ്‍മെന്റ സേനയും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ കുര്‍ദുകളുടെ പ്രമുഖ നേതാവായ അബ്ദുള്ള 1999 മുതല്‍ ജയിലിലാണ്.

English summary
A passenger ferry bound for Turkey’s Golcuk town from Kocaeli (Izmit) has been hijacked, officials said Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X