Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പൊട്ടനെന്ന് പിസി ജോര്‍ജ്

PC George
ദില്ലി: വിഎസ് അച്യുതാനന്ദന്‍ പൊട്ടനാണെന്ന് പിസി ജോര്‍ജ്. ഇരട്ടപ്പദവി വിഷയം സംബന്ധിച്ച് വിഎസ് എടുത്ത നിലപാടിനെ വിമര്‍ശിക്കവേയാണ് വിഎസ് പൊട്ടനാണെന്ന് ജോര്‍ജ് പറഞ്ഞത്. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ജോര്‍ജ്.

ഇരട്ടപ്പദവി വിഷയത്തില്‍ വിഎസ് രാജി വയ്‌ക്കേണ്ട കാര്യമില്ല. വിഎസിനെ പുറത്താക്കാന്‍ മറുപക്ഷം ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാതെ രാജിയെന്ന് പറഞ്ഞ് നടക്കുന്ന വിഎസ് പൊട്ടനാണെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

മുന്‍പ് മുന്‍മന്ത്രി എകെ ബാലനെ ജോര്‍ജ് പൊട്ടനെന്ന് വിളിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ബാലനെ പട്ടികജാതിയെന്ന് വിളിച്ച് ജോര്‍ജ് അപമാനിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

തന്റെ പേരിലുളള ആരോപണങ്ങള്‍ അന്വേഷിയ്്ക്കാന്‍ ദേശീയപട്ടകജാതി കമ്മീഷനും വനിതാകമ്മീഷനും കേരളത്തിലെത്തി കാശുകളയണ്ടന്നാണ് ഇതിനെ കുറിച്ച് ജോര്‍ജ് പ്രതികരിച്ചത്. തന്നെ എംഎല്‍എ ആക്കിയത് ഇവരൊന്നുമല്ല പൂഞ്ഞാറിലെ ജനങ്ങളാണെന്നും ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+