ഇന്ദ്രാക്ഷി മാലയ്ക്ക് വില രണ്ടു കോടി

പ്രാചീനകാലം മുതല്‍ ഉപയോഗിച്ചുവരുന്ന രുദ്രാക്ഷത്തിന്റെ അപാരമായി കഴിവുകള്‍ വെളിപ്പെടുത്താന്‍ ഇന്ന് നിരവധി ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ കൈവശമുണ്ട്. നേപ്പാളിലെ പ്രത്യേകം തിരഞ്ഞെടുത്ത് മരങ്ങളില്‍ നിന്നുണ്ടാക്കുന്ന ഈ രുദ്രാക്ഷം ധരിക്കുന്നവര്‍ക്ക് ഭാഗ്യവും ഐശ്വര്യവും വിജയവും സന്തോഷവും കൊണ്ടുവരുമെന്ന് അനുഭവം തെളിയിക്കുന്നു.
30 ഓളം ഇനത്തില്‍ പെട്ട രുദ്രാക്ഷങ്ങളാണ് ഭൂമിയിലുള്ളത്. അതില്‍ ഗുണനിലവാരം നോക്കുകയാണെങ്കില്‍ നേപ്പാളിലുള്ള മരങ്ങളാണ് ഏറ്റവും മികച്ചത്. കൂടാതെ ഇവയില്‍ സ്വാഭാവികമായി വലയങ്ങള്‍ ഉണ്ടാക്കും. മറ്റു രുദ്രാക്ഷണങ്ങളില്‍ ഇത് കൃത്രിമമായി ഉണ്ടാക്കുന്നതാണ്.
രാജ്യത്തിന്റെ എല്ലാഭാഗത്തും വ്യാജ രുദ്രാക്ഷ വില്‍പ്പന സജീവമാണ്. രുദ്രാക്ഷത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അറിവില്ലായ്മയാണ് ഈ ചൂഷണത്തിനു കാരണം. ശരിയ്ക്കുള്ള രുദ്രാക്ഷത്തെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം.












Click it and Unblock the Notifications