കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാക്ഷി മാലയ്ക്ക് വില രണ്ടു കോടി

Google Oneindia Malayalam News

Rudradweep
ലഖ്‌നൊ: വിലയേറിയ കല്ലുപതിച്ചതോ, സ്വര്‍ണത്തില്‍ തീര്‍ത്തതോ അല്ല, പക്ഷേ, ഇന്ദ്രാക്ഷി മാല കിട്ടണമെങ്കില്‍ രണ്ടു കോടി രൂപ കൊടുക്കണം. അത്യപൂര്‍വമായ രുദ്രാക്ഷങ്ങളാണ് ഈ മാലയുടെ വിലകൂട്ടുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രുദ്രാലൈഫ് എന്ന സ്ഥാപനമാണ് ഈ വിലയേറിയ മാല വിപണിയിലെത്തിക്കുന്നത്.പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ തനയ് സീത രുദ്രാക്ഷത്തെ ചികില്‍സയ്ക്കായി ഉപയോഗിക്കുന്നതിന് അഞ്ചോളം പാറ്റന്റുകള്‍ നേടിയ വ്യക്തിയാണ്.

പ്രാചീനകാലം മുതല്‍ ഉപയോഗിച്ചുവരുന്ന രുദ്രാക്ഷത്തിന്റെ അപാരമായി കഴിവുകള്‍ വെളിപ്പെടുത്താന്‍ ഇന്ന് നിരവധി ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ കൈവശമുണ്ട്. നേപ്പാളിലെ പ്രത്യേകം തിരഞ്ഞെടുത്ത് മരങ്ങളില്‍ നിന്നുണ്ടാക്കുന്ന ഈ രുദ്രാക്ഷം ധരിക്കുന്നവര്‍ക്ക് ഭാഗ്യവും ഐശ്വര്യവും വിജയവും സന്തോഷവും കൊണ്ടുവരുമെന്ന് അനുഭവം തെളിയിക്കുന്നു.

30 ഓളം ഇനത്തില്‍ പെട്ട രുദ്രാക്ഷങ്ങളാണ് ഭൂമിയിലുള്ളത്. അതില്‍ ഗുണനിലവാരം നോക്കുകയാണെങ്കില്‍ നേപ്പാളിലുള്ള മരങ്ങളാണ് ഏറ്റവും മികച്ചത്. കൂടാതെ ഇവയില്‍ സ്വാഭാവികമായി വലയങ്ങള്‍ ഉണ്ടാക്കും. മറ്റു രുദ്രാക്ഷണങ്ങളില്‍ ഇത് കൃത്രിമമായി ഉണ്ടാക്കുന്നതാണ്.

രാജ്യത്തിന്റെ എല്ലാഭാഗത്തും വ്യാജ രുദ്രാക്ഷ വില്‍പ്പന സജീവമാണ്. രുദ്രാക്ഷത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അറിവില്ലായ്മയാണ് ഈ ചൂഷണത്തിനു കാരണം. ശരിയ്ക്കുള്ള രുദ്രാക്ഷത്തെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം.

English summary
Neither studded with diamonds nor made of gold, it doesn’t even have traces of any precious metal. But this necklace is priced at Rs. 2 crore/Rs. 20 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X