ദില്ലി: സിപിഎം പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി മൂന്ന് തവണയായി നിജപ്പെടുത്തുന്ന കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തുവെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതിന് അംഗീകാരം നല്‍കും. സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ രേഖയില്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും വിഎസ് അറിയിച്ചു.
യുവതലമുറയെ പാര്‍ട്ടിയുടെ അമരത്തേയ്ക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. പാര്‍ട്ടിസെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ഈ തീരുമാനം ബാധകമാണെന്നും വിഎസ് പറഞ്ഞു. പ്രത്യയ ശാസ്ത്രം സംബന്ധിച്ച കരട് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തതെന്നും വിഎസ് അറിയിച്ചു.