ഭാര്യയെയും നാലു പെണ്‍മക്കളെയും കുത്തികൊന്നു

ശനിയാഴ്ച പുലര്‍ച്ചെ ഭാര്യ സിയാലാലി(35)യെ മഴുകൊണ്ട് തലക്കടിച്ചുവീഴ്ത്തിയതിനുശേഷം കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന നാലുമക്കളെയും കത്തി ഉപയോഗിച്ച് തിവാരി നിഷ്‌കരുണം കുത്തികൊന്നതായി പോലിസ് റിപ്പോര്‍ട്ട് പറയുന്നു. രേണു(10), റിയാ(8), ഗുഞ്ജന്‍(6), മഹിമ(4) എന്നിവരാണ് പിതാവിന്റെ കത്തിമുനയ്ക്കു മുന്നില്‍ തീര്‍ന്നത്.
'ദുര്‍ന്നടപ്പുകാരി'യായ ഭാര്യയെ വധിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ താന്‍ ജയിലിലാവുന്നതോടെ ഇന്നത്തെ സമൂഹത്തില്‍ നാലുപെണ്‍മക്കളുടെ ജീവിതം ദുസ്സഹമാകുമെന്നുറപ്പാണ്. അതുകൊണ്ടാണ് അവരെ കൊന്നത്.
ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടികൂടിയെങ്കിലും തിവാരിയുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് ആരും വാതില്‍ തുറക്കാന്‍ തയ്യാറായില്ല. പോലിസെത്തി വാതില്‍തുറക്കുമ്പോഴേക്കും എല്ലാവരുടെയും ജീവന്‍ നഷ്ടമായിരുന്നു. അതേ സമയം ഭാര്യ തെറ്റായി എന്തെങ്കിലും ചെയ്യുന്നതായി തിവാരിക്ക് ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പോലിസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
പക്ഷേ, ഭാര്യ വഞ്ചിക്കുന്നുവെന്ന ബോധം ഇയാളുടെ മനസ്സില്‍ എങ്ങനെയോ കയറികൂടിയിരുന്നു. മാസങ്ങളായി സിയാലാലിയെ വധിക്കാനുള്ള പദ്ധതിയുമായി നടക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലിസിനോട് സമ്മതിച്ചു. ലഖ്‌നൊയിലെ ഒരു മെഡിക്കല്‍ എക്യുപ്‌മെന്റ് കമ്പനിയില്‍ മെക്കാനിക്കായിരുന്ന തീവാരി സംശയം മൂലം ആ ജോലിയെല്ലാം രാജിവച്ച് ഫൈസാബാദിലെ മറ്റൊരു കമ്പനിയിലേക്ക് മാറിയിട്ട് അധികനാളായിട്ടില്ല.












Click it and Unblock the Notifications