Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടാരക്കരക്കാര്‍ വഞ്ചിച്ചെന്ന് പിള്ള

Balakrishna Pillai
കൊട്ടാരക്കര: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരക്കാര്‍ തന്നെ വഞ്ചിച്ചുവെന്ന് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള. ഒരു പുരുഷായുസിന്റെ ഏറിയപങ്കും താന്‍ കൊട്ടാരക്കരയുടെ വികസനത്തിനായി വിനിയോഗിച്ചു. ജയിലില്‍ കിടന്നുകൊണ്ട് പകരക്കാരനായി ഒരാളെ കൊട്ടാരക്കരയുടെ വികസനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഒരാളെ നിയോഗിച്ചെങ്കിലും തിരസ്‌കരിക്കപ്പെട്ടു. അതില്‍ വേദനയുണ്ട്.

താന്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളെല്ലാം ഇപ്പോള്‍ മുരടിച്ചിരിക്കുകയാണ്. ജയിലില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കാന്‍ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ താന്‍ വേണ്ടന്ന്് പറയുകയായിരുന്നു. കൊട്ടാരക്കരക്കാരുടെ നിലപാടിലുള്ള വേദനയാണ് ഇങ്ങനെ ചിന്തിയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ജയില്‍മോചിതനായതിന് ശേഷം ആദ്യമായി കൊട്ടാരക്കരയിലെ വസതിയിലെത്തിയപ്പോഴായിരുന്നു പിള്ളയുടെ ഇത്തരത്തില്‍ പ്രതികരിച്ചത്.

വാളകത്ത് അധ്യാപകന് പരിക്കേറ്റ സംഭവവുമായി തനിയ്‌ക്കൊരു ബന്ധവുമില്ലെന്നും പിള്ള പറഞ്ഞു. അധ്യാപകന്റെ കുടുംബവുമായി നല്ല ബന്ധമായിരുന്നു. ആ കുടുംബത്തിലുള്ള ഒട്ടേറെപ്പേരെ താന്‍ സഹായിച്ചിട്ടുണ്ട്. അധ്യാപകര്‍ തമ്മിലുള്ള കേസില്‍ മാനേജര്‍ എന്ന നിലയില്‍ താനും കക്ഷിയാക്കപ്പെട്ടിരുന്നു. അതില്‍ കവിഞ്ഞ് യാതൊരു പ്രശ്‌നവും നിലവിലില്ല. ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോകുന്നതിനിടെയാണ് പിള്ള കൊട്ടാരക്കരയിലെ വസതിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+