ശശിതരൂര്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

കൊച്ചിയിലെ ഷെരീഫ് അസോസിയേറ്റ്‌സ് മുഖേന 10കോടി രൂപ നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്. നവംബര്‍ മൂന്നിന് മാഗസിന്റെ വെബ്‌സൈറ്റില്‍ ലേഖനമാണ് കേസിന് ആധാരം.
സ്വിസ് എക്കൗണ്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്ന എംപി തരൂരാരാണെന്ന് സമര്‍ത്ഥിക്കാനാണ് ലേഖനം ശ്രമിച്ചത്. വാര്‍ത്ത വരാതിരിക്കാന്‍ തരൂര്‍ മാധ്യമം സ്വാധീനം ചെലുത്തിയെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു.
തരൂരിന്റെ സ്വത്തുക്കളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രിക്കും മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നിയമനടപടികള്‍ സ്വീകരിക്കാന്‍ പോവുകയാണെന്നും തരൂരിന്റെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications