• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശശിതരൂര്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

തിരുവനന്തപുരം: തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ശശി തരൂര്‍ എംപി സണ്‍ഡേ ഇന്ത്യന്‍ മാഗസിനെതിരേ മാനനഷ്ടത്തിനു നോട്ടീസ് അയച്ചു. തരൂരിന് സ്വിസ് ബാങ്ക് എക്കൗണ്ടില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന രീതിയില്‍ മാഗസിന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

കൊച്ചിയിലെ ഷെരീഫ് അസോസിയേറ്റ്‌സ് മുഖേന 10കോടി രൂപ നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്. നവംബര്‍ മൂന്നിന് മാഗസിന്റെ വെബ്‌സൈറ്റില്‍ ലേഖനമാണ് കേസിന് ആധാരം.

സ്വിസ് എക്കൗണ്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്ന എംപി തരൂരാരാണെന്ന് സമര്‍ത്ഥിക്കാനാണ് ലേഖനം ശ്രമിച്ചത്. വാര്‍ത്ത വരാതിരിക്കാന്‍ തരൂര്‍ മാധ്യമം സ്വാധീനം ചെലുത്തിയെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു.

തരൂരിന്റെ സ്വത്തുക്കളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രിക്കും മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നിയമനടപടികള്‍ സ്വീകരിക്കാന്‍ പോവുകയാണെന്നും തരൂരിന്റെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

English summary
Shashi Tharoor MP has served a defamation notice on ‘The Sunday Indian’ magazine for allegedly publishing a false report against him.�The online Malayalam edition of the ‘The Sunday Indian’ had published a report on November 3 hinting that Tharoor had stashed black money in the HSBC Bank, Geneva.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X