കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദചാമിയെ തൂക്കാന്‍ 'ആരച്ചാര്‍മാരുടെ ക്യു'

Google Oneindia Malayalam News

Govindachami
കോട്ടയം: എന്തായാലും ആരാച്ചാരില്ലാത്തതുകൊണ്ട് സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ തൂക്കികൊല വൈകില്ലെന്നുറപ്പായി. അപ്പീല്‍ കോടതിയും ശിക്ഷ ശരിവച്ചാല്‍ കൊല്ലാന്‍ ആരച്ചാരില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

ആരച്ചാരില്ലാത്ത അവസ്ഥ വന്നാല്‍ തൂക്കി കൊല്ലാന്‍ തയ്യാറാണെന്നറിയിച്ചുകൊണ്ട് മൂന്നു പേര്‍ ഓഫിസിലേക്ക് വിളിച്ചിട്ടുണ്ടെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് നേതാവും വ്യാപാരിയുമായ രാജകുമാരി ചെന്തട്ടേല്‍ സിവി സെബാസ്റ്റ്യന്‍, അമ്പലപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍, തൊടുപുഴ സ്വദേശി ശശിധരന്‍ പിള്ള എന്നിവരാണ് സമ്മതമറിയിച്ചിട്ടുള്ളത്.

കേരളത്തില്‍ അവന്‍ രക്ഷപ്പെടാന്‍ പറ്റില്ല. ആരച്ചാരില്ലാത്തതിന്റെ പേരില്‍ ഈ കൊടും ക്രൂരനു ശിക്ഷ കിട്ടാതെ പോകുന്ന സാഹചര്യം ഒഴിവാക്കണം-ആരാച്ചാരുടെ ജോലിചെയ്യാന്‍ തയ്യാറായതിന്റെ കാരണം- കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മേഖലാ പ്രസിഡന്റുമായ സെബാസ്റ്റിയന്‍ പറഞ്ഞു.

ഇതൊരു പുണ്യപ്രവര്‍ത്തിയാണെന്ന നിലപാടാണ് അമ്പലപ്പുഴ സ്വദേശി ഗിരീഷ് കുമാറിനുള്ളത്. എനിക്കും ഒരു മകളുണ്ട്. പെണ്‍കുട്ടിയുടെ ജീവനും മാനത്തിനും ഭീഷണിയാവുന്ന ഇത്തരക്കാരെ നമ്മുടെ ചെലവില്‍ ജയിലില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍കുന്നത് പാപമാണ്.

English summary
A lot of youths, ready to hang Govinda Chami, Who got death sentence in Soumya murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X