കലാമിന് അപമാനം: അമേരിക്ക മാപ്പു പറഞ്ഞു

എയര്‍ ഇന്ത്യയുടെ വിമാനത്തിലിരിക്കുകയായിരുന്ന അബ്ദുള്‍ കലാമിനോട് വിമാനം പുറപ്പെടുന്നതിന് മുമ്പ് കോട്ടും ഷൂവും അഴിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.കലാം ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയാണെന്ന് അറിയിച്ചിട്ടും ഷൂസും കോട്ടും അഴിയ്ക്കാന്‍ യുഎ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടന വസ്തുക്കളുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം കലാമിന് കോട്ടും ഷൂവും തിരിച്ചു നല്‍കി.
ഇത് രണ്ടാം തവണയാണ് കലാമിന് ഇത്തരത്തില്‍ വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധനയ്ക്ക് വിധേയനാക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് ദില്ലി വിമാനത്താവളത്തില്‍ വച്ച് ഒരു യുഎസ് വിമാനത്തില്‍ കലാമിനെ സമാനമായ രീതിയില്‍ ദേഹ പരിശോധന നടത്തിയിരുന്നു












Click it and Unblock the Notifications