വാതകചോര്‍ച്ച: യുപിയില്‍ അഞ്ചുമരണം

ഷഹദാബാദ് ഗ്രാമത്തിലുള്ള സാവിത്രി ദേവി കോള്‍ഡ് സ്‌റ്റോറേജിലാണ് സംഭവം. യന്ത്രത്തിന്റെ ഒരു ഭാഗം വെല്‍ഡ് ചെയ്യുന്നതിനിടെ അമോണിയ വാതകം ചോരുകയായിരുന്നു.
അഞ്ചു ജോലിക്കാരും സംഭവസ്ഥലത്തുവച്ചുതന്നെ കുഴഞ്ഞു വീണു മരിച്ചു. ഗുരുതരാവസ്ഥയില്‍ മറ്റൊരാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിലെ പുതിയങ്ങാടി ബസ്സ്റ്റാന്റിനടുത്തുളള എവി ഐസ് പ്ലാന്റിലും സമാനമായ അപകടമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അന്യസംസ്ഥാന ജീവനക്കാരായ മൂന്നു പേര്‍ മരിച്ചിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications