ജോര്‍ജിന്റെ പ്രസ്താവന അതിരുകടന്നത്: ചെന്നിത്തല

ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്നും ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗം പി.സി. ജോര്‍ജിന്റെ പ്രസ്താവന ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
ഞായറാഴ്ച ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ പ്രസ്താവനകള്‍ തലവേദനയാകുന്നുണ്‌ടെങ്കില്‍ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും അതിനുള്ള മരുന്ന് വാങ്ങിക്കഴിക്കട്ടെയെന്നായിരുന്നു പി.സി.ജോര്‍ജിന്റെ പരാമര്‍ശം. യുഡിഎഫ് നേതാക്കള്‍ക്ക് പുറമെ പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനെയും ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇരട്ടപ്പദവി വിഷയത്തില്‍ വിഎസ് രാജി വയ്‌ക്കേണ്ട കാര്യമില്ല. വിഎസിനെ പുറത്താക്കാന്‍ മറുപക്ഷം ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാതെ രാജിയെന്ന് പറഞ്ഞ് നടക്കുന്ന വിഎസ് പൊട്ടനാണെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.












Click it and Unblock the Notifications