ഹൈക്കോടതിക്ക് മുന്നില്‍ സിപിഎമ്മിന്റെ നിശബ്ദ സമരം

തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. എന്നാല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് സമരം നടത്തുന്നത്. മുദ്രാവാക്യങ്ങള്‍ മുഴക്കാതെ മൗലികാവകാശ സംരക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന പ്രതിഷേധസന്ദേശങ്ങള്‍ അടങ്ങുന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രതിഷേധം നടക്കുന്നത്. വൈകീട്ട് അഞ്ച് മണിവരെ പ്രതിഷേധം തുടരും.
സമരം കോടതിയുടെ പ്രവര്‍ത്തനത്തെയോ ജനജീവിതത്തെയോ ബാധിക്കാതിരിക്കാന്‍ വന്‍ സുരക്ഷാസംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയിരത്തിയഞ്ഞൂറോളം പോലീസുകാരെയാണ് നഗരമാകെ വിന്യസിച്ചിട്ടുണ്ട്. 10 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെയും നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications