Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനോട് മാപ്പു പറയും: പിസി ജോര്‍ജ്

PC George
ദില്ലി: പൊട്ടന്‍ പ്രയോഗം നടത്തിയതില്‍ താന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് മാപ്പ് പറയുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിയ്്ക്കുകയായിരുന്നു. വിഎസിനെ പൊട്ടന്‍ എന്നു വിളിയ്ക്കാന്‍ മാത്രം പൊട്ടനല്ല താന്‍. തന്റെ പ്രസ്താവന വിഎസിനെ വിഷമിപ്പിച്ചുവെങ്കില്‍ വീട്ടില്‍ പോയി മാപ്പു പറയുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

മാധ്യമങ്ങള്‍ ദുഷിച്ച രാഷ്ട്രീയ സമീപനം ഒഴിവാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. വിഡി സതീശനും ടിഎന്‍ പ്രതാപനുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദമുണ്ടെന്നും ഇത് അവരെ നേരിട്ട് കണ്ട് അറിയിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

ഞായറാഴ്ച ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു തന്റെ പ്രസ്താവനകള്‍ തലവേദനയാകുന്നുണ്‌ടെങ്കില്‍ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും അതിനുള്ള മരുന്ന് വാങ്ങിക്കഴിക്കട്ടെയെന്നായിരുന്നു പി.സി.ജോര്‍ജിന്റെ പരാമര്‍ശം. യുഡിഎഫ് നേതാക്കള്‍ക്ക് പുറമെ പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനെയും ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഇരട്ടപ്പദവി വിഷയത്തില്‍ വിഎസ് രാജി വയ്‌ക്കേണ്ട കാര്യമില്ല. വിഎസിനെ പുറത്താക്കാന്‍ മറുപക്ഷം ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാതെ രാജിയെന്ന് പറഞ്ഞ് നടക്കുന്ന വിഎസ് പൊട്ടനാണെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. അതേസമയം ജോര്‍ജിന്റെ പ്രസ്താവന അതിരുകടന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+