കുട്ടികള്‍ക്ക് വാങ്ങിയ സമ്മാനത്തില്‍ അശ്ലീലം

എട്ട് വയസ്സുള്ള മെയ്‌സിയ്ക്കും ഏഴ് വയസ്സുള്ള റിയോയ്ക്കും വേണ്ടിയാണ് സാറ സമ്മാനം വാങ്ങിയത്. കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം പ്രവര്‍ത്തിപ്പിയ്ക്കാന്‍ ശ്രമിച്ചതോടെയാണ് സ്ത്രീകളുടെ ഒരു ഡസന്‍ അശ്ലീലചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറിലേക്ക് ആരോ ഡൗണ്‍ ലോഡ് ചെയ്തതാണെന്ന് സാറ ആരോപിയ്ക്കുന്നു. കമ്പ്യൂട്ടറില ഇ ബുക്ക് ക്ലിക്ക് ചെയ്തതോടെ ഒരുപാട് അശ്ലീലകഥകളും ചിത്രങ്ങളും വന്നുനിറഞ്ഞുവെന്നും ഇവര്‍ ആരോപിയ്ക്കുന്നു. ഇതോടെ രണ്ട് കമ്പ്യൂട്ടറുകളും വാങ്ങിയ കടയില്‍ സാറ തന്നെ തിരിച്ചേല്‍പ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സ്ഥാപനത്തിന്റെ ഉടമയായ ഡേവ് സ്‌ട്രോക്ക് അറിയിച്ചിട്ടുണ്ട്.
കമ്പ്യൂട്ടറുകള്‍ തിരിച്ചേല്‍പ്പിച്ചപ്പോള്‍ എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രണ്ട് ഗാഡ്ജറ്റുകളും നിര്‍മാതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അവര്‍ ഇതിനെപ്പറ്റി അന്വേഷണം നടത്തും.കമ്പനി പാക്ക് തുറക്കാതെയാണ് രണ്ട് കമ്പ്യൂട്ടറുകളും സാറയ്ക്ക് കൈമാറിയതെന്നും ഡേവ് പറയുന്നു.












Click it and Unblock the Notifications