മരിയോ മോണ്ടി ഇറ്റലി പ്രധാനമന്ത്രി

ഇറ്റലിയെ കടക്കെണിയില്‍ നിന്നു രക്ഷിക്കാനായി യൂറോപ്യന്‍ യൂനിയന്‍ നിര്‍ദ്ദേശിച്ച കര്‍ക്കശ സാമ്പത്തികപരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രധാന ദൗത്യം.
വര്‍ധിച്ച ഉത്തരവാദിത്ത ബോധത്തോടെ രാജ്യത്തിനുവേണ്ടി കടുത്ത നടപടികള്‍ സ്വീകരിച്ചേ പറ്റൂ. യൂറോപ്പിനും ആഗോളവിപണിക്കും വിശ്വാസം വീണ്ടെടുക്കാന്‍ ഇറ്റലിയുടെ തിരിച്ചുവരവ് അത്യാവശ്യമാണ്-റോമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നിയുക്ത പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനപ്രതിപക്ഷ കക്ഷിയായ സെന്റര്‍ ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി മോണ്ടിയ്ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബെര്‍ലുസ്‌കോണിയുടെ വലതുകക്ഷി സോപാധിക പിന്തുണ അറിയിച്ചിട്ടുണ്ട്. 2013ല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് വരെ മോണ്ടി തുടരാനാണ് സാധ്യത. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോണ്ടി പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടും.












Click it and Unblock the Notifications