Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരന് നഗ്നഫോട്ടോ, യുവതിക്ക് നെറ്റ് വിലക്ക്‌

ന്യൂയോര്‍ക്ക്: മകന്റെ കൂടി പഠിക്കുന്ന പതിനാറുകാരന് നഗ്നഫോട്ടോ അയച്ചുകൊടുത്ത വീട്ടമ്മയെ ടെക്‌സാസിലെ കോടതി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കി. സ്വന്തം കുടുംബാംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇനി ടെക്‌സ്റ്റ് മെസ്സേജുകള്‍ പോലും അയക്കരുതെന്നാണ് കോടതി വിധി.

38കാരിയായ ലോറി ഡേവിഡിനെ ജയിലിലയയ്ക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരം ശിക്ഷയാണെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. രണ്ടു ഫോട്ടോകളാണ് അയച്ചുകൊടുത്തത്. ആദ്യത്തേതില്‍ 'ടോപ്‌ലെസ്സാ'യപ്പോള്‍ ഒരു തുണിപോലുമുടുക്കാതെ പരിപൂര്‍ണ നഗ്നയായി ബെഡ്ഡില്‍ കിടക്കുന്ന ചിത്രമാണ് രണ്ടാമത്തേത്.

എന്നാല്‍ അബദ്ധവശാല്‍ സംഭവിച്ചതാണെന്ന് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. കാരണം ലോറിയുടെ കൂടെ പ്രഭാത ഓട്ടത്തിനുള്ള 'കൂട്ടുകാരന്‍' കൂടിയാണ് മെയില്‍ കിട്ടിയ കുട്ടി. ഫേസ്ബുക്കിലൂടെ രണ്ടു പേരും നിരന്തരം ബന്ധപ്പെടാറുണ്ട്. നഗ്നഫോട്ടോകള്‍ അയച്ചത് കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടതോടെ സംഗതി കോടതി കയറിയത്. മെസ്സേജ് അയച്ച് രണ്ടാഴ്ച കഴിഞ്ഞതോടെ തന്നെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പത്തുവര്‍ഷം വരെ ജയിലില്‍ കിടക്കേണ്ട കുറ്റമാണെങ്കിലും അഞ്ചുവര്‍ഷത്തെ നല്ല നടപ്പിനു വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇനി ഓഫിസ് ആവശ്യങ്ങള്‍ക്കല്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ലോറി സൂക്ഷിക്കേണ്ടി വരും. കൂടാതെ മകന്റെ സ്‌കൂളില്‍ പോവുന്നതില്‍ നിന്നും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും ലോകത്തിന് പുതിയൊരു ശിക്ഷാരീതിയാണ് ഇതോടെ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+