ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

രാവിലെ 11.05ഓടെയാണ് ചലനം അനുഭവപ്പെട്ടത്. വടക്കന്‍ മലൂക്ക പ്രവിശ്യയിലെ ലബുഹാ തുറമുഖത്തുനിന്നും 69 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രം.
അതേ സമയം ഹോങ്കോങില്‍ നിന്നുള്ള കണക്കനുസരിച്ച് ചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8ഉം അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെയുടെ കണക്കനുസരിച്ച് 6.6ഉം രേഖപ്പെടുത്തിയിട്ടുണ്ട്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. എങ്കിലും ശക്തമായ ചലനമായതുകൊണ്ട് തുടര്‍ചലനമുണ്ടാവാനുള്ള സാധ്യത ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
2004ല്‍ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തില്‍ 170000ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കമ്പനമുണ്ടാക്കിയ സുനാമി വിവിധ രാജ്യങ്ങളിലായി ലക്ഷകണക്കിനാളുകളുടെ ജീവന്‍ അപഹരിച്ചിരുന്നു.












Click it and Unblock the Notifications