ബിഎസ്എന്‍എല്‍ പുഷ് ഇമെയില്‍ ആരംഭിച്ചു

ജിഎസ്എം ഉപഭോക്താക്കള്‍ക്കാണ് പുഷ്‌മെയില്‍ സേവനം ലഭിക്കുക. ഇതോടെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗത്തില്‍ ഇമെയിലുകള്‍ ചെക്ക് ചെയ്യാനും മറുപടി അയയ്ക്കാനും സാധിക്കും. നേരത്തെയുണ്ടായിരുന്ന പുള്‍മെയില്‍ സംവിധാനത്തിലുള്ള കാലതാമസം ഇതോടെ ഒഴിവാകും.
ബ്ലാക്ക് ബെറി, സിംബിയന്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ജാവ പ്ലാറ്റുഫോമുകളില്‍ വര്‍ക്ക് ചെയ്യുന്ന മുഴുവന്‍ മൊബൈണ്‍ ഫോണുകളിലും പുഷ്‌മെയില്‍ സംവിധാനം നല്‍കാന്‍ ബെറിയുടെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. എപ്പോഴും ഓണ്‍ലൈനില്‍ നില്‍ക്കാന്‍ സാധിക്കുന്നതോടൊപ്പം ഭീമമായ ഡാറ്റാ യൂസേജ് ആവശ്യമില്ലെന്ന മെച്ചവും പുഷ്‌മെയിലിനുണ്ട്.
SUB BB എന്നെഴുതി 51123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ സര്‍വിസ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. പ്രി പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വെറും 50 രൂപ മുടക്കി ഈ സേവനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ടുജി, ത്രിജി കസ്റ്റമേഴ്‌സിന് ഈ സേവനം ലഭ്യമാണ്.












Click it and Unblock the Notifications