കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കുറച്ചു

Google Oneindia Malayalam News

Petrol
ദില്ലി: പെട്രോള്‍ വില ലിറ്ററിന് 2.25 രൂപ കുറച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. കേരളത്തില്‍ 1.85 രൂപയോളം വിലകുറയും.

വിലനിയന്ത്രണം എടുത്തുമാറ്റിയതിനുശേഷം ആദ്യമായാണ് വര്‍ധിപ്പിച്ച പെട്രോള്‍ വിലയില്‍ കുറവ് വരുത്തുന്നത്. ഈ വര്‍ഷം മൊത്തം നാലുതവണയാണ് വിലകൂട്ടിയത്. ഇതില്‍ അവസാനത്തെ രണ്ടു വര്‍ധനവും രണ്ടുമാസത്തിനുള്ളിലായിരുന്നു. സെപ്തംബറില്‍ 3.14 രൂപയും രണ്ടാഴ്ച മുമ്പ് 1.82 രൂപയും വര്‍ധിപ്പിച്ചിരുന്നു.

അന്താരാഷ്ട്രവിപണയില്‍ ക്രൂഡോയില്‍ വിലയില്‍ ഇടിവുണ്ടാവുന്നതിനാല്‍ ഉടന്‍ തന്നെ ആഭ്യന്തരവിപണിയില്‍ വില കുറയ്ക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

2010 ജൂണിലാണ് പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണം എടുത്തുമാറ്റിയത്. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ച് വിലകൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം എണ്ണകമ്പനികള്‍ക്കായി. എന്നാല്‍ അടിക്കടി വിലവര്‍ധിപ്പിക്കുകയല്ലാതെ കുറയ്ക്കുന്നത് അപൂര്‍വമാണ്.

രാജ്യത്തെ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ഭക്ഷ്യവിലപെരുപ്പത്തിനും പ്രധാനകാരണം എണ്ണവിലയില്‍ അടിക്കടിയുണ്ടാവുന്ന വര്‍ധനവാണ്. രണ്ടാഴ്ച മുമ്പുണ്ടായ വര്‍ധനവിനെതിരേ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രാജ്യവ്യാപകമായി നിരവധി സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

English summary
Oil marketing companies have reduced petrol prices by Rs. 1.80 per litre before VAT. Means,in delhi petrol will be Rs. 2.25 cheaper per litre from midnight. Kerala It will be 1.85 per litre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X