• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെണ്‍കുട്ടിയുടെ മരണം: ഗഡ്കാരി കുരുക്കില്‍

  • By Nisha Bose

ദില്ലി: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഏഴുവയസ്സുകാരിയായ ബാലികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ഗഡ്കാരിയ്ക്ക് വീണ്ടും തലവേദനയാവുന്നു.

ഗഡ്കാരിയുടെ അയല്‍പക്കത്തുള്ള വീട്ടിലെ ജോലിക്കാരി സ്ത്രീയുടെ മകളായ യോഗിത താക്കറെയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 2009 മെയ് 19ന് നാഗ്പൂരിലെ ഗഡ്കരിയുടെ വസതിയില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം.

സംഭവം അന്നു തന്നെ വിവാദമായിരുന്നു. പിന്നീട് പെണ്‍കുട്ടി ശ്വാസം മുട്ടിമരിച്ചതാണെന്ന് പൊലീസ് റിപ്പോര്‍ട്ടെഴുതി. എന്നാല്‍ ശരിയായ രീതിയില്‍ തെളിവെടുപ്പ് നടത്താതെ സംഭവം ഒതുക്കിത്തീര്‍ക്കാനുളള നീക്കമാണ് പൊലീസ് നടത്തിയതെന്ന് വിവിധകോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം വെളള ഹോണ്ടകാറിലാണ് കിടന്നിരുന്നതെന്നും എന്നാല്‍ ഫിയറ്റ് കാറിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയതെന്നും ഇവര്‍ പറയുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൃതദേഹത്തിലെ മുറിവും അടിവസ്ത്രത്തിലെ ചോരപ്പാടുമൊന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്തില്ല. സംഭവം നടന്ന ദിവസം ഗഡ്കരിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല എന്ന വാദവും തെറ്റാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.

English summary
Nitin Gadkari, the leader of India's main opposition party is embroiled in a scandal over the death of a seven-year-old girl whose bruised and bloodied body was found in his car in the grounds of his home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more