Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന് ജാമ്യം; ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനം

MV Jayarajan
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ച സിപിഎം നേതാവ് എം.വി. ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയുടെ ശിക്ഷയ്‌ക്കെതിരേ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി ഉത്തരവിട്ട പിഴയായ രണ്ടായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ജയരാജന് അപ്പീല്‍ നല്‍കാനുള്ള അവസരം നല്‍കാഞ്ഞതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അപ്പീല്‍ നല്‍കാനുള്ള ജയരാജന്റെ അവകാശം ഹൈക്കോടതി നിഷേധിക്കരുതായിരുന്നുവെന്നും അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭിക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി നിരീഷിച്ചു. ഹൈക്കോടതി ഉപയോഗിച്ച ഭാഷയെയും സുപ്രീം കോടതിയുടെ വിമര്‍ശനത്തിനിടയാക്കി.

അഡ്വക്കേറ്് വി ഗിരിയാണ് ഹൈക്കോടതിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് ജയരാജന്‍ നടത്തിയ പരാമര്‍ശമാണ് കോടതിലക്ഷ്യ നടപടികള്‍ക്ക് കാരണമായത്.

അതേസമയം കോടതി വിധിക്കെതിരെ സി.പി.എം നടത്തിയ സമരത്തെയും കോടതി വിമര്‍ശിച്ചു. സിപിഎം ഹൈക്കോടതി പരിസരത്ത് സമരം നടത്തിയെന്ന് ഹൈക്കോടതിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഇത്.

ഭരണഘടനാപരമായ കോടതി വിധിയെ എങ്ങിനെയാണ് ഇത്തരത്തില്‍ നേരിടുന്നതെന്ന് കോടതി ചോദിച്ചു. ഇത് വളരെ ഗൗരവമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+