പെട്രോള്‍ വില രണ്ടു രൂപ കുറയും?

വിലകുറയ്ക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം പെട്രോളിയം കമ്പനികളുടെ മേധാവികളുടെ യോഗത്തിന് ശേഷം വ്യാഴാഴ്ച അറിയിക്കും. പെട്രോള്‍ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയതിന് ശേഷം ഇതാദ്യമായാണ് വിലകുറയ്ക്കാന്‍ ആലോചിയ്ക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വിലകുറഞ്ഞതും പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചിട്ടുണ്ട്. 22ന് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിയ്ക്കാനിരിയ്‌ക്കെയാണ് പെട്രോള്‍ വിലകുറയുന്നതിന് വഴിതെളിയുന്നത്.
ഈ മാസം പെട്രോളിന് വീണ്ടും ലിറ്ററിന് 1.82 രൂപ വര്‍ദ്ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സഖ്യകക്ഷികള്‍ക്ക് പുറമെ കോണ്‍ഗ്രസും വിലക്കയറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തത് യുപിഎ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു












Click it and Unblock the Notifications