ഉത്തര്‍പ്രദേശ് നാലായി വിഭജിക്കുമെന്ന് മായാവതി

ഈ മാസം 21 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ കാര്യം അവതരിപ്പിച്ച് പാസാക്കുമെന്നും മായാവതി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
22 കിഴക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന സംസ്ഥാനമായിരിക്കും പൂര്‍വാഞ്ചല്‍. അവാദ് പ്രദേശില്‍ 14 ജില്ലകളാണുണ്ടാവുക. ഇപ്പോഴത്തെ തലസ്ഥാനമായ ലഖ്‌നൗ അവാദ് പ്രദേശിലാണ് ഉള്‍പ്പെടുക. ബുന്ദേല്‍ഖണ്ഡില്‍ ഏഴ് ജില്ലകളും പശ്ചിം പ്രദേശില്‍ 22 ജില്ലകളും ഉണ്ടാകും. അതേസമയം ഭരണഘടന പ്രകാരം ഏതെങ്കിലും സംസ്ഥാനത്തെ വിഭജിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ പ്രമേയം പാസ്സാകണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മായയുടെ ആഗ്രഹം നടക്കാന്‍ സാധ്യതകള്‍ തുലോം ചുരുക്കമാണ്.












Click it and Unblock the Notifications