നഴ്‌സിന്റെ അശ്ലീലചിത്രം;3പേര്‍ കുടുങ്ങി

ബാംഗ്ലൂരില്‍ നഴ്‌സായി ജോലി ചെയ്യുന്ന നെടുവാലൂര്‍ സ്വദേശിനിയുടെ അശ്ലീലചിത്രം മൊബൈലിലൂടെ പ്രചരിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. യുവതിയുടെ പിതാവിന്റെ പരാതിയിന്‍മേലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ അശ്ലീലചിത്രം മോര്‍ഫിങ്ങിലൂടെ സൃഷ്ടിച്ച് പ്രതികള്‍ മൊബൈല്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പിടിയിലായവരില്‍ ഒരാള്‍ മൊബൈല്‍ ഷോപ്പുടമയാണ്. പരാതിയെ തുടര്‍ന്ന് ഇയാളുടെ കടയില്‍ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ കമ്പ്യൂട്ടറും മറ്റു രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശ്രീകണ്ഠപുരം കേന്ദ്രീകരിച്ച് യുവതികളുടെ അശ്ലീലചിത്രം കൃത്രിമമായി സൃഷ്ടിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.












Click it and Unblock the Notifications