ജോര്‍ജിന്റേത് യുഡിഎഫ് ശൈലിയല്ല: ഉമ്മന്‍ ചാണ്ടി

ജോര്‍ജിന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പി. സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതൊരു നല്ല ശൈലിയല്ല. യുഡിഎഫ് ശൈലി സ്വീകരിക്കുകയാണ് ജോര്‍ജ് ചെയ്യേണ്ടത് മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പിസി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും തലവേദനയാവുകുന്നുണ്ടെങ്കില്‍ അവര്‍ അതിനുള്ള മരുന്ന കഴിയ്ക്കട്ടെയെന്ന ജോര്‍ജിന്റെ പരിഹാസച്ചുവയുള്ള പ്രസ്താവനയാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.
വയനാട് ആത്മഹത്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അന്വോഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും മൂന്നാര്‍ കേസുകള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications