Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷിന്റെ കാറിന് നേരെയും ചീമുട്ടയേറ്

Ganesh Kumar
ആലപ്പുഴ: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വാഹനത്തിനുനേരെയും സിപിഎം പ്രവര്‍ത്തകരുടെ വക ചീമുട്ടയേറ്. ആലപ്പുഴ പാതിരാപ്പള്ളിയിലാണ് മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയേറുണ്ടായത്.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കാമഭ്രാന്തനെന്നും ഞരമ്പ് രോഗിയെന്നുമുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ചീമുട്ടയെറിഞ്ഞത്. സംഭവത്തില്‍ ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞെങ്കിലും അത് സ്വീകരിയ്ക്കാന്‍ സിപിഎം തയാറായിരുന്നില്ല. ഗണേഷിനെതിരെ വിഎസ് അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍ ഗണേഷിനെ നേരിടുന്നത്.

മന്ത്രി എകെ.ബാലനെതിരായ പ്രസ്താവനയുടെ പേരില്‍ നേരത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ വാഹനത്തിനുനേരെയും സിപിഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു. രണ്ട് നേതാക്കളുടെയും പരിപാടികള്‍ ബഹിഷ്ക്കരിയ്ക്കുമെന്നും ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+