കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്തി നോട്ടീസ്: ബാങ്കിനെതിരെ പ്രതിഷേധം

  • By Ajith Babu
Google Oneindia Malayalam News

കല്‍പറ്റ: ആത്മഹത്യ ചെയ്ത കര്‍ഷകന്റെ പേരില്‍ ജപ്തി നോട്ടീസ് അയച്ച ബാങ്ക് ശാഖയ്ക്ക് മുന്നില്‍ കര്‍ഷക സംഘടനകളുടെ ഉപരോധം. സെന്‍ട്രല്‍ ബാങ്കിന്റെ മേപ്പാടി ശാഖയ്ക്ക് മുന്നിലാണ് ഉപരോധം. കര്‍ഷക കോണ്‍ഗ്രസും കര്‍ഷക സംഘവുമാണ് ഉപരോധം നടത്തുന്നത്. രാവിലെ ബാങ്ക് തുറക്കുന്നതിന് മുന്‍പു തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു.

ആത്മഹത്യ ചെയ്ത തൃക്കൈപ്പറ്റ പുല്‍പറമ്പില്‍ വര്‍ഗീസ് എന്ന കര്‍ഷകന്റെ പേരിലാണ് ജപ്തി നോട്ടീസ് അയച്ചത്. പശുവിനെ വാങ്ങാനായി വായ്പയെടുത്ത 20,000 രൂപയുടെ പേരിലാണ് ജപ്തി നോട്ടീസ് അയച്ചത്. മുതലും പലിശയുമായി 27,000 രൂപ തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

ഇക്കഴിഞ്ഞ എട്ടിനാണ് വര്‍ഗീസ് ആത്മഹത്യ ചെയ്തത്. 12ാം തീയതി ജപ്തി നോട്ടീസ് വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. 11ന് 27,000 രൂപ ബാങ്കില്‍ അടച്ച് ജപ്തി നടപടി ഒഴിവാക്കണമെന്നായിരുന്നു നോട്ടീസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X