Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിച്ചത് പിള്ള തന്നെയാണെന്ന് അധ്യാപകന്‍

Krishnakumar
തിരുവനന്തപുരം: വാളകത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അധ്യാപകന്‍ കൃഷ്ണകുമാര്‍ ആശുപത്രി വിട്ടു. തന്നെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ബാലകൃഷ്ണപിള്ള തന്നെയാണെന്ന് അധ്യാപകന്‍ ആവര്‍ത്തിച്ചു.

ഇനിയും തനിയ്ക്കു നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും അധ്യാപകന്‍ പറഞ്ഞു. എന്നാല്‍ അന്നു നടന്ന ആക്രമണത്തെ കുറിച്ച് തനിയ്ക്ക് കൂടുതലായൊന്നും ഓര്‍മ്മിയ്ക്കാന്‍ കഴിയുന്നില്ലെന്നാണ് അധ്യാപകന്‍ പറഞ്ഞത്.

വാളകത്ത് അധ്യാപകനെ ആക്രമിച്ചതാരാണെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അധ്യാപകനു നേരെ നടന്നത് ആക്രമണമായിരുന്നില്ലെന്നും അതൊരു കാര്‍ അപകടമായിരുന്നുവെന്നുമുള്ള നിഗമനത്തിലാണ് പൊലീസ് എത്തിയത്.

അതിനിടെ പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കേസിന്റെ അന്വേഷണച്ചുമതല സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും വാളകം സംഭവം അന്വേഷിയ്ക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന നിലപാടിലാണ് സിബിഐ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+